International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Saturday, May 24, 2008

ദൈവത്തിന്റെ ഉറ്റവരാരും പേടിക്കേണ്ടതില്ല

ദോഹ : അറിയുക ദൈവത്തിന്റെ ഉറ്റവരാരും പേടിക്കേണ്ടതില്ല.ദുഃഖിക്കേണ്ടതുമില്ല.സത്യവിശ്വാസം സ്വീകരിച്ചവരും ഭക്തിപുലര്‍ത്തുന്നവരുമാണവര്‍.ഇഹലോകത്തും പരലോകത്തും അവര്‍ക്ക്‌ ശുഭവാര്‍ത്തയുണ്ട്‌.ദൈവ വചനങ്ങള്‍ തിരുത്താനാവാത്തതാണ്‌.ആ ശുഭ വാര്‍ത്ത തന്നെയാണ്‌ മഹത്തായ വിജയം.അവരുടെ വാക്കുകളൊന്നും നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല.തീര്‍ച്ചയായും പ്രതാപമൊക്കെയും അള്ളാഹുവിന്നാണ്‌.അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.അറിയുക ആകാശാഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിനുള്ളവയാണ്‌.അല്ലാഹുവിനു പുറമെ മറ്റു പങ്കാളികളോട്‌ പ്രാര്‍ഥിക്കുന്നവര്‍ എന്തിനെയാണ്‌ പിന്തുടരുന്നത്‌? ഊഹത്തെ മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌.കള്ളം കെട്ടിയുണ്ടാക്കുക മാത്രമാണ്‌ അവര്‍ ചെയ്യുന്നത്‌.(വിഃഖു)
മനസാ വാചാ കര്‍മ്മണാ ദൈവ വിചാരമുള്ള വിനീത ദാസന്മാരാണ്‌ ദൈവത്തിന്റെ മിത്രങ്ങള്‍.അവരിലൂടെ പ്രസരിക്കുന്നതും പ്രചരിക്കുന്നതും ഉത്തമ ഗുണഗണങ്ങളായിരിക്കും.

ദിവ്യന്മാരായി കൊട്ടിഘോഷിക്കപ്പെടുന്നവരൊക്കെ വിധിവിലക്കുകളെ ഭേദിക്കുന്നവരും ഭൗതിക മോഹങ്ങളുടെ സ്വപ്ന വളയങ്ങളില്‍ രമിക്കുന്നവരുമാണ്‌. അത്‌ കൊണ്ട്‌ ഇവരെ തിരിച്ചറിയുക എളുപ്പമാണ്‌. കളങ്കരഹിതായ വിശ്വാസ സംഹിതയെ ഉള്‍കൊണ്ട്‌ മാതൃകാസമൂഹമായി മാറാന്‍ യഥാര്‍ഥ വിശ്വാസികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക്‌ പോലും സാധിക്കുന്നില്ല എന്നത്‌ ഒരു വലിയ ദുരന്തം തന്നെയാണ്‌.ജനാബ്‌ കെ സുബൈര്‍ സാഹിബ്‌ പറഞ്ഞു.
ഉദയം പടനവേദിയുടെ ജനറല്‍ ബോഡിയില്‍ വിജ്ഞാന സദസ്സില്‍ സംസാരിക്കുകയായിരുന്നു സുബൈര്‍ സാഹിബ്‌.
ഉദയം പ്രസിഡണ്ട്‌ എം എം അബ്‌ദുല്‍ ജലീല്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദയം ഉംറ യാത്രയും ഉദയം ടീന്‍ സര്‍ക്കിള്‍ രൂപീകരണവും ചര്‍ച്ച ചെയ്തു.

ജൂലായ്‌ അവസാനത്തില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഉംറ യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് റജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

ടീന്‍ സര്‍ക്കിള്‍ രൂപീകരണത്തിന്‌ സഹകരിക്കണമെന്ന് രക്ഷിതാക്കളോട്‌ ആവശ്യപ്പെട്ടു.
വൈകീട്ട്‌ 8.10ന്‌ തുടങ്ങിയ ജനറല്‍ ബോഡി 9.50 ന്‌ പ്രാര്‍ത്ഥനയോടെ അവസാനിച്ചു.
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Labels

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com