International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Monday, October 24, 2011

ഖുബാ മസ്‌ജിദ്‌ നാടിന്‌ സമര്‍പ്പിച്ചു

പുവ്വത്തൂര്‍ :കൈരളി സെന്ററില്‍ പുതുതായി നിര്‍മ്മിച്ച ഖുബാ മസ്‌ജിദ്‌ നാടിന്‌ സമര്‍പ്പിച്ചു.വിശ്വാസവും സൌഹൃദവും ഒത്തുചേര്‍ന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം .
വെങ്കിടങ്ങ്‌ സല്‍സബീല്‍ അറബിക് കോളേജ്‌ പ്രിസിപ്പല്‍ ആ ര്‍ വി മുഹമ്മദ്‌ മൌലവി അസ്വര്‍ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയാണ്‌ പള്ളി തുറന്ന്‌ കൊടുത്തത്‌.തുടര്‍ന്നു നടന്ന മാനവ സൌഹൃദ സംഗമത്തില്‍ നാനാ തുറകളില്‍ പെട്ട നിരവധിപേര്‍ പങ്കെടുത്തു.
സൌഹൃദ സംഗമം പി.എ മാധവന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു.ഡോ.പി എ സെയ്‌തു മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.ആര്‍വി മുഹമ്മദ്‌ മൌലവി ,ഡോ.കെ.എ.അബ്‌ദുല്ലത്വീഫ്‌,പാവറട്ടി തീര്‍ഥ കേന്ദ്രം വികാരി ഫാ.നോബി അമ്പുക്കന്‍ ,സ്വാമി ഗഭീരാനന്ദ ആചാര്യ,എളവള്ളി പന്ചായത്ത്പ്രസിഡന്റ് സി.എഫ് രാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രദേശത്തെ വ്യവസായ പ്രമുഖന്‍ എം കെ അബ്ബാസ് സാഹിബാണ്‌ ഖുബാ ട്രസ്റ്റിന്‌ വേണ്ടി പള്ളി നിര്‍മ്മിച്ച്‌ നല്‍കിയത്‌. യാസില്‍ പാടൂരിന്റെ ഖിറാ അത്തോടെ തുടങ്ങിയ സംഗമത്തില്‍ അസീസ്‌ മഞ്ഞിയില്‍ സ്വാഗതം പറഞ്ഞു.എ.വി ഹംസ സമാപനം നിര്‍വഹിച്ചു
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com