International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Tuesday, May 31, 2016

സേവനം ഇസ്ലാംമിൽ

സേവനം ഇസ്ലാംമിൽ:വി.എം കെബീർ
-----------------------------------
മനുഷ്യരുടെ അടിസ്ഥാന ജീവിതാവശ്യങ്ങളിൽ ഒന്നാണത്രെ വെള്ളം.ഈ അനുഗ്രഹം അല്ലാഹു വളരെ സുഭിക്ഷമായി നൽകിയിട്ടുള്ളതിനാൽ അതിന്റെ യഥാർത്ഥ മൂല്യവും,വിലയും പൊതുവെ മനസ്സിലാക്കപ്പെടാതെ പോകുന്നുണ്ടന്നത് വസ്തുതയാണ്.ദാഹം മൂലം തൊണ്ട വരണ്ട് പോകുന്ന അവസ്ഥയിൽ മാത്രമേ വെള്ളത്തിന്റെ മഹത്വം മനുഷ്യർ മനസ്സിലാകൂ.ഇസ്ലാമിക വീക്ഷണത്തിൽ വിശക്കുന്നവന് ഭക്ഷണം നൽകുന്നത് പോലെതെന്ന പ്രാധാന്യവും പ്രാതിഫലാർഹവുമായ കർമ്മമാണ് ദാഹ ജലം നൽകുന്നതും.
ദാഹിക്കുന്നവന് വെള്ളം നൽകുന്നവന് അന്ത്യ നാളിൽ സൃഷ്ടാവ് അവിടുത്തെ മുദ്ര പതിഞ്ഞ വെള്ളം കുടിപ്പിക്കുമെന്ന് ഒരു നബി വചനമുണ്ട്.
ഒരാൾ ഒരു വിജന സ്ഥലത്ത് കൂടി സഞ്ചരിക്കുന്ന സമയം ദാഹമനുഭവപ്പെട്ടപ്പോൾ അടുത്ത് കണ്ട കിണറ്റിൽ ഇറങ്ങി വെള്ളം കുടിച്ചു. അനന്തരം പുറത്തു വന്നപ്പോൾ ഒരു നായ ശക്തമായ ദാഹത്താൽ നാവ് പുറത്തേക്ക് നീട്ടി ഭൂമിയിലെ നനവ് ഉറുഞ്ചിക്കുടിക്കുന്നത് കണ്ടു.അദ്ദേഹം ഉടനെ തന്നെ കിണറ്റിലിറങ്ങി അൽപം വെള്ളം എടുത്തു നായയേയും കുടിപ്പിച്ചു. ലോകരക്ഷിതാവ് അദ്ദേഹത്തിന്റെ ഈ പ്രവർത്തനത്തെ വില മതിക്കുകയും അതിന്റെ പേരിൽ അയാളുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുകയും ചെയ്യുന്നതായി നബി വചനമുണ്ട്.
ഭക്ഷണം തയ്യാറാക്കാൻ ഗോതമ്പ്,അരി,മാംസം, പച്ചക്കറി, ഉപ്പ്, വെള്ളം, വിറക് തുടങ്ങി ഒട്ടേറെ വസ്തുക്കൾ കൂടിയേ തീരൂ.ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ വസ്തുക്കൾ ദാനം ചെയ്തു കൊണ്ടുളള ഭാഗികമായ സഹായവും പുണ്യം ലഭിക്കുന്ന സേവനത്തിന്റെ ഭാഗമായാണ് ഇസ്ലാം കാണുന്നത്. ഇവയിൽ ചിലതാവട്ടെ ആവശ്യക്കാർക്ക് ഒരിക്കലും നിഷേധിക്കാൻ പാടില്ലാത്ത പൊതുസ്വത്തായി ഇസ്ലാം പ്രഖ്യാപിച്ചിട്ടുമുണ്ട് അതിൽ ചിലതാണത്രെ വെള്ളം,ഉപ്പ് ,തീ എന്നിവ.
വെള്ളത്തിന്റെ പ്രാധാന്യം നമുക്കു അറിയുന്നത് പോലെ തീ യുടേയും ഉപ്പിന്റെയും പ്രാധാന്യം നമുക്കു അറിയാതെ പോകുന്നു.
ഒരാൾ തീ ദാനം ചെയ്താൽ പ്രസ്തുത് തീ കൊണ്ട് പാചകം ചെയ്ത ഭക്ഷണം മുഴുവനും ദാനം ചെയ്തത് പോലെയാണെന്നും ഒരാൾ ഉപ്പ് ദാനം ചെയ്താൽ ആ ഉപ്പ് മൂലം രുചികരമായി മാറിയ ഭക്ഷണം മുഴുവനും ദാനം ചെയ്തത് പോലെയാണെന്നും,വെള്ളം ലഭിക്കാൻ സാധ്യമില്ലാത്തിടത്ത് ഒരാൾ  വെളളം നൽകിയാൽ അയാൾ  അവനെ ജീവിപ്പിച്ചത് പോലെയാണെന്നും പഠിപ്പിക്കപ്പെട്ടിക്കുന്നു..
മനുഷ്യരുടെ അടിസ്ഥാനാവാശ്യങ്ങളിൽ ഭക്ഷണം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രം. മനുഷ്യന്റെ ഇതര ആവശ്യങ്ങളെ പോലെ അവയും ശാശ്വതമായി പരിഹരിക്കപ്പെടണമെന്നാണ് ഇസ്ലാം കൽപ്പിക്കുന്നത്..
അപകടത്തിൽ പെടുകയോ കഠിനമായ രോഗത്തിന് ഇരയായി മാറുകയോ ചെയ്യുന്നവർക്കും അടിയന്തര സഹായം ആവശ്യമായി വരും.ആ സഹായത്തിൽ എന്തെങ്കിലും കാലദൈർഘ്യം നേരിടുന്നത് അവരുടെ പ്രയാസം കൂടാനും അത് മൂലം മരണത്തിന് കീഴടങ്ങാനും സാധ്യതയുണ്ട്..രോഗ സന്ദർശനവും രോഗികൾക്കുളള സേവനങ്ങളും ചില സമയങ്ങളിൽ നിയമപരമായി ബാധ്യതയായി മാറും..
ഇങ്ങനെയുളള സേവനങ്ങളിലും, ഉചിതമായ സമയത്ത് സേവനം അനുഷ്ഠിക്ന്നവരും ഇസ്ലാമിക വീക്ഷണത്തിൽ ഒരുപാട്  പ്രതിഫലാർഹരാണ്..
വി.എം കെബീർ
തിരുനെല്ലൂർ.
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com