International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Tuesday, July 11, 2017

സാഹോദര്യ സംഗമത്തിൽ നിന്നും

കോഴിക്കോട്: ഇന്നലെ കോഴിക്കോട് നടന്ന സാഹോദര്യ സംഗമത്തിൽ നിന്നും... ആര്‍.എസ്‌.എസ്സിനെ തുറന്ന് വിമർശിച്ചു കൊണ്ട്  ആര്‍.എസ്‌.എസ്സിനെ പുകഴ്ത്തുന്നവരെ തുറന്ന് എതിർത്ത്  നരേന്ദ്ര മോഡിയെ പരസ്യമായതിർത്ത് എം.ഐ ഷാനവാസ് പ്രസംഗം തുടങ്ങി.

ഞങ്ങൾ ഇന്ത്യക്കാരാണ് - ഞങ്ങൾ ഇവിടെ തന്നെ ജീവിക്കും - ഞങ്ങൾ ഇവിടെ തന്നെ മരിക്കും - പ്രതിരോധിക്കാൻ ഒരു മൊട്ടുസൂചി പോലും എടുക്കാത്ത മുസ്ലിംകളെയാണ് ആര്‍.എസ്‌.എസ് കൊന്നു തീർക്കുന്നത്  (എം.ഐ- ഷാനവാസ്)അടിയന്തിരാവസ്ഥക്ക് ശേഷമുള്ള ഇന്ദിരയുടെ ഗതി ഷാനവാസ് മോദിക്ക് പ്രവചിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ പാടവം കേരളത്തിൽ മാത്രം ഒതുക്കി നിർത്താതെ ഇന്ത്യയൊട്ടുക്കും ഈ പ്രക്ഷോഭം പടരട്ടെയെന്ന് എം.ഐ. ഷാനവാസ്.
ആര്‍.എസ്‌.എസ്സിനെതിരെ ഐക്യ മുന്നണിക്കായി മുനവ്വറലിയുടെ ആഹ്വാനം.
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് .കെ.ഇ.എന്‍
പൊരുതി നേടിയ സ്വാതന്ത്യം ആര്‍.എസ്‌.എസ് കാര്യാലയത്തിനു മുമ്പിൽ അടിയറ വെക്കില്ലെന്ന പിൻമടക്കമില്ലാത്ത പോരാട്ടത്തിന്റെ ആഹ്വാന വേദിയാണിത് കെ.ഇ.എന്‍
ഒരു പാടുവേദികളിൽ  ഞാൻ ആവശ്യപ്പെട്ടത് ആഗ്രഹിച്ചത് ജമാഅത്തെ ഇസ്ലാമി സാക്ഷാത്ക്കരിച്ചിരിക്കുന്നു - (ടി.ഡി)

ഈ പോരാട്ടത്തിന്റെ മുൻ നിരയിലേക്ക് ജമാഅത്തെ ഇസ്ലാമി ഉണ്ടെന്ന കാര്യത്തിൽ ഞാൻ പ്രതീക്ഷയർപ്പിക്കുന്നു  (ടി.ഡി)
ദേശ പൗരൻ വേണ്ട വിശ്വ പൗരൻ വേണ്ട, വർഗീയ പൗരൻ മതി" എന്ന നിലപാടാണ് ഭരണകൂടത്തിന്.- ഇന്ത്യക്കാരനായാൽ പോരാ ആര്‍.എസ്‌.എസ്സുകാരന്‍ കൂടിയാവണം എന്ന ഭരണ കൂട നിലപാടിനെ ഞാൻ തള്ളിക്കളയുന്നു - അതിനെതിരായ വിമോചന സമരം കോഴിക്കോട്ടെ ഈ പന്തലിൽ തുടക്കം കുറിക്കുകയാണു " (ബാലചന്ദ്രൻ വടക്കേടത്ത് )
ഇരുളടഞ്ഞു പോയ മനസ്സിന്  വെളിച്ചം കിട്ടിയ ദിവസമാണിന്ന് - ഈ യോഗം വിജയിക്കും" (കെ.പി രാമനുണ്ണി)
ജമാ അത്തെ ഇസ്ലാമി നയിക്കുന്ന സംരംഭങ്ങളെല്ലാം വിജയിക്കാറുണ്ട്. സമർപ്പണ സന്നദ്ധതയാണ് അതിനു കാരണം " (കെ.പി.രാമനുണ്ണി)
സാധാരണക്കാരായ ഹിന്ദു മത വിശ്വാസികളെ നാം അഭിമുഖീകരിക്കണം യഥാർത്ഥ രാമനെ  അവർക്ക് നാം പരിചയപ്പെടുത്തണം - കേവല മതേതര മുദ്രാവാക്യങ്ങൾ പോരാ- സാധാരണ ഹിന്ദുക്കളെ കൂടെ ചേർക്കുന്ന മത ഉള്ളടക്കവും ഈ സമരത്തിന് ഊർജമാവണം'' (കെ.പി.രാമനുണ്ണി)
നാം മനുഷ്യപുത്രൻ മാരാ ണെന്ന തിരിച്ചറിവ്  ശക്തിപ്പെടുത്തിയ പശു പുത്രന്മാർക്ക് നന്ദി പറഞ്ഞു കൊണ്ട് ശക്തി ബോധി പ്രഭാഷണം ആരംഭിച്ചു -
മുസ് ലിംകളോട് ഹിന്ദു ശത്രുവാക്കുന്നത് രാഷ്ട്രീയമായിട്ടാണ് - ദലിതരോടുള്ള ശത്രുത  ജന്മസിദ്ധവും -  സ്മൃതി വാക്യങ്ങൾ തന്നെയാണ് ആ ശത്രുത ഉൽപാദിപ്പിക്കുന്നത്- 'പരിഹാരം വിശാലമായ ജനാധിപത്യ പ്രസ്ഥാനമാണ്. മൂല്യമുള്ള ജനാധിപത്യ മുന്നണി' കെ.കെ കൊച്ച്.
ഫാഷിസത്തിന്റെ സാമ്പത്തിക ദർശനവും സാമൂഹിക ദർശനവും ചോദ്യം ചെയ്യപ്പെടണം (കെ.കെ  കൊച്ച്)
ഇതു പാട്ടു പാടാനുള്ള സന്ദർഭമല്ല - ആലപിക്കാനുള്ള സമയമല്ല - ഇതൊരു യുദ്ധ സന്ദർഭമാണ് -  കവിയും കവിതയും ഈ യുദ്ധത്തിൽ ഇടപെടുകയാണ്. (മണമ്പൂർ രാജൻ ബാബു)
ആര്‍.എസ്‌.എസ്സിന്റെ കൈകളാൽ മരിക്കാൻ ഞങ്ങൾ തയാറല്ല എന്നു പറയാതെ  പറയുന്ന സംഗമമാണിതെന്ന് (പി.എ. പൗരൻ)
കൂട്ടായ പ്രതിരോധം തീർക്കുക - ഹിന്ദുത്വ വിരുദ്ധമായ 73 സംഘടനകൾ ഇന്ത്യയിൽ ഉണ്ട്- അവരും ഇടതു പക്ഷങ്ങളും കോൺഗ്രസ് സംഘടനകളും ഒരുമിക്കണം - വിശാല ഐക്യം മാത്രമാണ് പരിഹാരം (പൗരൻ)
ഫാഷിസത്തിനെ തിരായ പ്രതിരോധ തന്ത്രം രൂപപ്പെടുത്താൻ 100ൽ താഴെ പേർ പങ്കെടുക്കുന്ന ഒരു പ്രാഥമിക ചർച്ചക്ക് വേദിയൊരുക്കണമെന്ന് വാസുവേട്ടൻ.
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com