International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Monday, July 29, 2019

ഉദയം ഗ്രൂപ്പ്‌ പുനഃക്രമീകരിച്ചു

ദോഹ:കൃത്യമായ ക്രമീകരണങ്ങളോടെ രംഗ പ്രവേശം ചെയ്‌ത അന്തര്‍ ദേശീയ ഉദയം വാട്ട്‌സാപ്പ്‌ ഗ്രൂപ്പ്‌ ഇടവേളക്ക്‌ ശേഷം വീണ്ടും സജീവമാകുന്നു.

അന്തര്‍ ദേശീയ ഉദയം ഗ്രൂപ്പ്‌ പരിപാടികളെ കുറിച്ച്‌ ഹ്രസ്വമായ വിശദീകരണം.കാലത്ത്‌ ഖത്തര്‍ സമയം 6 മണിക്ക്‌ സുപ്രഭാതത്തിനു ശേഷം 8 മണിക്കും 10 മണിക്കും ദൈനം ദിന അജണ്ടപോലെ പരിപാടികള്‍ പോസ്റ്റു ചെയ്യും.12 മണിക്കുള്ള വാര്‍ത്തകളോടെ മധ്യാഹ്നത്തിനു മുമ്പുള്ള പരിപാടികള്‍ അവസാനിക്കും.പകലിലെ ഇടവേള കഴിഞ്ഞ്‌ വൈകീട്ട്‌ 6 മണിക്കാണ്‌ വാര്‍ത്താ വിശേഷം.8 മണിക്ക്‌ വൈകീട്ടുള്ള വാര്‍‌ത്തയും സം‌പ്രേഷണം ചെയ്യും.വെള്ളിയാഴ്‌ചകളില്‍ മധ്യാഹ്നത്തിനു ശേഷം ലഭ്യതയനുസരിച്ച്‌ ഖുത്വുബയൊ പ്രഭാഷണമൊ പോസ്റ്റു ചെയ്യും.രാത്രിയിലെ വാര്‍‌ത്തകളല്ലാത്ത മറ്റു പരിപാടികള്‍ ഒന്നും ഉണ്ടാകുകയില്ല.
⭕⭕⭕
ഹ്രസ്വമായ പാരായണങ്ങളും സന്ദേശങ്ങളുമാണ്‌ സുപ്രഭാതത്തില്‍ ഉള്‍‌പെടുത്തി കൊണ്ടിരിക്കുന്നത്.കാലത്ത് 8 മണിക്കുള്ള ഓരോ ദിവസത്തെ പരിപാടിയും യഥാക്രമം നെല്ലും പതിരും,വചനാമൃതം,വിളക്കുമാടം,സാഹിത്യലോകം,വാരവിചാരം,നന്മയുടെ പാഠം എന്നിവയുടെ സ്വഭാവം തലകെട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്‌.അതു പോലെ ഓരോ ദിവസവും ഖത്തര്‍ സമയം പകല്‍10 മണിക്ക്‌ പ്രസാരണം ചെയ്‌തു കൊണ്ടിരിക്കുന്ന പൊതു വിജ്ഞാനം,ജാലകം,ആസ്വാദനം,സാമൂഹ്യ പാഠം,ശ്രുതിലയം,ഭാഷാ മര്‍‌മ്മം എന്നീ പരിപാടികളുടെ നഖ ചിത്രവും തലകെട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്‌.
⭕⭕⭕
ഗ്രൂപ്പില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടികളുമായി ബന്ധപ്പെട്ട ആസ്വാദനം നിരൂപണം നിര്‍‌ദേശം അതതു പോസ്റ്റുകളുടെ കീഴെ രേഖപ്പെടുത്താം.ഇതര പോസ്റ്റുകളുടെ പങ്കുവെക്കലുകള്‍ അനുവദനീയമല്ലെന്നു മാത്രം
⭕⭕⭕
തിങ്കളാഴ്‌ചകളിലെ 10 മണിക്കുള്ള ജാലകം എന്ന പരിപാടി ഇതര മേഖലകളില്‍ പ്രാവീണ്യമുള്ള അം‌ഗങ്ങള്‍‌ക്ക്‌ അവസരം സൃഷ്‌ടിക്കാന്‍ കൂടെ ഉദ്ദേശിച്ചിട്ടുള്ളതാണ്‌.'സാഹിത്യ ലോകം പോലെ' 'ജാലകത്തിലേയ്‌ക്കും' രചനകള്‍ (ശബ്‌ദ ലേഖനമായും അല്ലാതെയും)അയക്കാവുന്നതാണ്‌.
അന്തര്‍ ദേശീയ ഉദയം അഡ്‌മിന്‍
------------
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Contact

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com