International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

International Program

എത്തി നോട്ടം:
കണ്ടതും കേട്ടതും കൊണ്ട്‌ ഉന്നക്കായ പൊട്ടിച്ചു കളിക്കുന്ന വാട്ട്‌സാപ്പ്‌ യുഗത്തില്‍ ഊഴമനുസരിച്ച്‌ വിഷയാടിസ്ഥാനത്തില്‍ സമയ ക്രമമനുസരിച്ച്‌ അവതരിപ്പിക്കുകയും ആവശ്യമെങ്കില്‍ ചര്‍‌ച്ച ചെയ്യുകയും വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയാ പ്രസാരണ ഫലകത്തില്‍ മാതൃകാപരമായ ഒരു ഗ്രൂപ്പായിരിക്കാം ഇന്റര്‍‌നാഷണല്‍  ഉദയം.ആഴ്‌ച വട്ടം:
സാമൂഹികാവബോധം,ആരോഗ്യം,സാമ്പത്തികം,കലാ സാഹിത്യം,കായികം,കുടും‌ബവും-കുട്ടികളും എന്നിവയായിരിക്കും അജണ്ടകള്‍.അതതു വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങള്‍ അനുവദിക്കപ്പെടുന്ന ദിവസം പോസ്റ്റ്‌ ചെയ്യും.തദ്‌ വിഷയവുമായി ബന്ധപ്പെട്ട സം‌ശയങ്ങളൊ ചര്‍‌ച്ചകളൊ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തിയൊ ഉത്തരവാദപ്പെടുത്തപ്പെടുന്ന വ്യക്തിയൊ ഇടപെടും.വിഷയങ്ങള്‍ യഥാക്രമം എ.വി.ഹംസ,ഡോ.സമീര്‍ കലന്തന്‍,ഷറഫു ഹമീദ്‌,സൈനുദ്ധീന്‍ ഖുറൈശി ,മഹ്‌ബൂബ്‌ പാടൂര്‍,കബീര്‍ മുല്ലശ്ശേരി അക്‌ബര്‍ എം.എ എന്നിവര്‍ നിര്‍‌വഹിക്കും.
വാക്‌ധോരണി :
വാക്‌ധോരണി ശബ്‌ദ സന്ദേശമാണെന്നു ആദ്യം മനസ്സിലാക്കുക.അഭിവാദ്യം ചെയ്‌തതിനു ശേഷം സ്വയം പരിചയപ്പെടുത്തുക.തുടര്‍‌ന്നു മനസ്സില്‍ തങ്ങിയ സാക്ഷാല്‍ ഉദയത്തെ കുറിച്ചൊ അതുമല്ലെങ്കില്‍ ഉദയം എന്ന നമ്മുടെ പ്രദേശത്തിന്റെ പൊന്‍ തിരിയെ കുറിച്ചൊ മൂന്നു മിനിറ്റില്‍ കവിയാതെ സം‌സാരിക്കുക.പരസ്‌പരം പരിചയപ്പെടുക എന്നതിനാണ്‌ ഈ ധോരണിയിലൂടെ മുഖ്യമായും ലക്ഷ്യം വെക്കുന്നത്.ഒപ്പം ഉദയത്തെ ഓരൊരുത്തരുടേയും ഉദയ കിരണമായി നെഞ്ചേറ്റാനുള്ള പ്രചോദനവും.മുന്‍ കൂട്ടി റക്കോര്‍‌ഡ്‌ചെയ്‌തു വെച്ച സന്ദേശം നിര്‍ദേശിക്കപ്പെട്ട ദിവസത്തില്‍ അനുവദിക്കപ്പെട്ട സമയത്ത് പോസ്റ്റ് ചെയ്യുക.ഡിസം‌ബര്‍ 3 മുതല്‍ തുടങ്ങുന്ന വാക്‌ധോരണിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഉദയം സൈറ്റിലെ നോട്ടീസ്‌ ബോര്‍‌ഡില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്‌.

കാലത്ത്‌ രണ്ട്‌ പേര്‍‌ക്കും ഉച്ചക്ക്‌ ശേഷം രണ്ട്‌ പേര്‍‌ക്കും അവസരം നല്‍‌കപ്പെടും.ഓരോ വാക്‌ധോരണിയ്‌ക്ക്‌ ശേഷവും ഗ്രൂപ്പില്‍ ചര്‍‌ച്ച നടക്കും.വൈകീട്ട് വാക്‌ധോരണിയും ചര്‍‌ച്ചയും അവസാനിക്കുമ്പോള്‍ ഉദയം ഇന്റര്‍‌ നാഷണല്‍ ഭാരവാഹികളില്‍ നിന്നും ഒരാള്‍ ഉപസം‌ഹാര സന്ദേശം നല്‍‌കും.

വിളക്കുമാടം:
വാക്‌ധോരണിയുടെ ആദ്യ ഘട്ടം:- ദിവസവും സമയവും നിശ്ചയിച്ച്‌ ക്ഷണിച്ചു കൊണ്ട്‌ അം‌ഗങ്ങള്‍‌ക്ക്‌ അവസരമൊരുക്കുന്ന പരിപാടി ഡിസം‌ബര്‍ 6 ഞായറാഴ്‌ച സമാപിക്കും.രണ്ടാം ഘട്ടം വിളക്കുമാടം തിങ്കള്‍ ചൊവ്വ ബുധന്‍ എന്നീ ദിവസങ്ങളില്‍ ഉണരും.അതില്‍ പ്രഭാ പൂരം,പരസ്‌പരം,നിരീക്ഷണം എന്നീ മൂന്നു പരിപാടികള്‍ ഉള്‍‌കൊള്ളിച്ചിരിക്കുന്നു.പ്രഭാതത്തില്‍ ആരം‌ഭിക്കുന്ന വിളക്കു മാടം പരിപാടിയില്‍ ആദ്യം പ്രഭാ പൂരം.ഇതില്‍ ഖുര്‍‌ആന്‍ വചനങ്ങളൊ പ്രവാചക പാഠങ്ങളൊ പോസ്റ്റ്‌ചെയ്യും.പ്രഭാപൂരത്തെ എന്‍.കെ മുഹിയദ്ധീന്‍ ധന്യമാക്കും.അതിനു ശേഷം ദീര്‍‌ഘ നേരം രാത്രി 9 വരെ പരസ്‌പരം എന്ന പരിപാടിയില്‍ ഗ്രൂപ്പിലെ അം‌ഗങ്ങള്‍‌ക്കുള്ള തുറന്ന അവസരം പ്രധാനം ചെയ്യും.ഒടുവില്‍ നിരീക്ഷണം.ഇതില്‍ ഉദയം ഔദ്യോഗിക വക്താക്കളൊ പ്രതിനിധികളൊ സം‌സാരിക്കും.

നെല്ലും പതിരും:
അഭിപ്രായങ്ങള്‍,ക്രിയാത്മകമായ നിര്‍ദേശങ്ങള്‍,ആശംസകള്‍ എന്നിവയാണ്‌ ഡിസം‌ബര്‍ 10 മുതല്‍ തുടങ്ങി മൂന്നു ദിവസം നീണ്ടു നില്‍‌ക്കുന്ന നെല്ലും പതിരും പരിപാടിയില്‍ വിഭാവന ചെയ്യുന്നത്‌.ഈ പരിപാടിയിലും ചര്‍‌ച്ചയാണ്‌ പ്രധാനം.പ്രഭാതത്തില്‍ പ്രകാശ പ്രകാശ കിരണങ്ങളോടെ പ്രാരം‌ഭം കുറിക്കും. പ്രകാശ കിരണം എന്‍.കെ.എം പ്രശോഭിപ്പിക്കും. ഡിസം‌ബര്‍ 12 ന്‌ സമാപനം കുറിക്കും.ഇതില്‍ ഉപക്രമവും ഉപ സം‌ഹാരവും ഉദയം സുഹൃത്തുക്കള്‍ നിര്‍‌വഹിക്കും.കബീര്‍ മുഹമ്മദ് വലിയകത്ത്‌ സമാപനദിന ആശം‌സകള്‍ നേരും.

പര്യവസാനം:
നവം‌ബര്‍ ഒന്നു മുതല്‍ തുടങ്ങിയ ആഴ്‌ച വട്ടം,വിളക്കുമാടം,നെല്ലും പതിരും തുടങ്ങിയ പരിപാടികളുടെ ആഴവും പരപ്പും അനുഭവവും അനുഭൂതിയും അവതരിപ്പിക്കപ്പെടും.

വൈജ്ഞാനികമായ അന്വേഷണങ്ങള്‍‌ക്കും പഠന മനനങ്ങള്‍‌ക്കും ശ്രമിക്കാം.വാര്‍ത്തകള്‍ക്കും വാര്‍‌ത്താ വിശകലനങ്ങള്‍‌ക്കും ഇതര മീഡിയകളെ അവലം‌ബിക്കാം.അതിനാല്‍ ഷയറിങ്ങുകള്‍ എത്ര ആവേശമുള്ളതാണെങ്കിലും നമുക്ക്‌ ഒഴിവാക്കാം.കൊള്ളാവുന്നതും തള്ളാവുന്നതും ഒക്കെയായ പങ്കു വെക്കലുകളുടെ നിജ സ്ഥിതി അറിയാനുള്ള നമ്മുടെ പരിമിതിയില്‍ ഉചിതമായ നിലപാടാണിത്.സ്വയം അറിയാനും അന്വേഷിക്കാനും നിരുപദ്രവകരമായ ചര്‍‌ച്ചകള്‍‌ക്കും പ്രാമുഖ്യം നല്‍‌കാം.

പുതു വത്സരം പിറക്കും വരെ :
വിവിധ ദിവസങ്ങളില്‍ എ.വി ഹം‌സ സാഹിബും എന്‍.കെ മുഹിയദ്ധീന്‍ സാഹിബും സുപ്രഭാത സന്ദേശം നല്‍‌കും ശനി ഞായര്‍ ദിവസങ്ങളില്‍ ശുഭ ദിനം മഞ്ഞിയില്‍ അവതരിപ്പിക്കും.മധ്യാഹ്ന പരിപാടികള്‍ മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌,അക്‌ബര്‍ എം.എ,കബീര്‍ വി.എം,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അബ്‌ദുല്‍ കലാം ആര്‍.വി എന്നിവര്‍ കൈകാര്യം ചെയ്യും.ശനി സായാഹ്ന പരിപാടിയില്‍ സ്വരലയം മഞ്ഞിയില്‍, ഞായര്‍ കാവ്യ ലോകം റഷീദ്‌ പാവറട്ടി,തിങ്കള്‍ സാം‌സ്‌കാരികം സൈനുദ്ധീന്‍ ചൊവ്വ ശാസ്‌ത്രവും സാഹിത്യവും,ബുധന്‍ ചിരിയും ചിന്തയും മഞ്ഞിയില്‍, വ്യാഴം മായാത്ത ചരിതം റഷീദ്‌ പാവറട്ടി, വെള്ളി നാട്ടു കാഴ്‌ച ഖുറൈഷി എന്നിവര്‍ അവതരിപ്പിക്കും.

പുതു വര്‍‌ഷത്തോടെ അജണ്ടകള്‍ വീണ്ടും മാറ്റത്തിനു വിധേയമാകും.ഗ്രൂപ്പില്‍ 100 പേര്‍ തികഞ്ഞ സാഹചര്യത്തില്‍ ഒരു ബ്രോഡ്‌കാസ്റ്റ്‌ രൂപീകരിച്ചിട്ടുണ്ട്.അതിലൂടെ പ്രഭാത പരിപാടികള്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്‌.

 ശ്രോതാക്കളെ മുഷിപ്പിക്കാതിരിക്കുക എന്നതിനായിരിക്കും മുന്തിയ പരിഗണന.ഗ്രൂപ്പ്‌ അം‌ഗങ്ങള്‍‌ക്ക് ഇടവേളകളില്‍ തങ്ങളുടെ ചിന്തകളൊ അനുഭവങ്ങളൊ രചനകളൊ എപ്പോള്‍ വേണമെങ്കിലും പോസ്റ്റ്‌ ചെയ്യാനും ചര്‍‌ച്ച ചെയ്യാനും കഴിയും.

പുന പ്രക്ഷേപണം :
ഉദയം ഇന്റര്‍ നാഷണല്‍ വാക്‌ധോരണിയിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രതീക്ഷയുടെ ശബ്‌ദം റബീഹ്‌ ഇബ്രാഹീം കുട്ടി,നിശ്ചയ ധാര്‍‌ഡ്യത്തിന്റെ ഉത്തമോധാഹരണം ഷറഫു ഹമീദ്‌,പഴയ താളുകളുടെ സൂക്ഷിപ്പുകാരന്‍ അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ എന്നിവരുടെ ശബ്‌ദങ്ങള്‍ പുന പ്രക്ഷേപണം ചെയ്യും.

2016 മുതല്‍:
2016 മുതല്‍ പ്രഭാത പരിപാടികളില്‍ (ഖത്തര്‍ സമയം 06.00 ഇന്ത്യന്‍ സമയം 08.30) ഉസ്‌താദ്‌ എ.വി ഹം‌സ യുടേയും എന്‍.കെ.മുഹിയദ്ദീന്‍ സാഹിബിന്റെയും സാന്നിധ്യത്തോടെ കൂടുതല്‍ പ്രശോഭിക്കും.ശനി ചൊവ്വ വ്യാഴം എന്നീ മൂന്നു ദിവസങ്ങളില്‍ ഖുര്‍‌ആനില്‍ നിന്നും എന്ന വൈജ്ഞാനിക വിരുന്നുമായി  എ.വി യും,തിങ്കള്‍ ബുധന്‍ വെള്ളി എന്നീ ദിവസങ്ങളില്‍ പ്രവാചകാധ്യാപനങ്ങളില്‍ നിന്നും എന്ന ശീര്‍ഷകത്തില്‍ എന്‍.കെ.യും പ്രസാരണ മാധ്യമത്തെ ധന്യമാക്കും.ആഴ്‌ചയിലൊരിക്കല്‍ ഞായര്‍ ശുഭ ദിനത്തില്‍ മഞ്ഞിയില്‍ സന്ദേശം നല്‍‌കും.

മധ്യാഹ്ന പരിപാടികള്‍ (ഖത്തര്‍ സമയം 01.30 ഇന്ത്യന്‍ സമയം 04.00) ഗ്രൂപ്പിലെ എല്ലാ അം‌ഗങ്ങള്‍‌ക്കും സ്വതന്ത്രമായി പരിപാടികള്‍ക്കായി(ഷയറിങ്ങുകള്‍ അല്ലാത്ത) നീക്കി വെച്ചിരിക്കുന്നു.മീഡിയാ റൂമിന്റെ സഹായം ആവശ്യമെങ്കില്‍ നല്‍‌കപ്പെടും.

സായാഹ്ന പരിപാടികള്‍ (ഖത്തര്‍ സമയം 06.00 ഇന്ത്യന്‍ സമയം 08.30):ശനി വര്‍‌ത്തമാനം ആര്‍.വി കലാം , ഞായര്‍ കാവ്യ ലോകം റഷീദ്‌ പാവറട്ടി , തിങ്കള്‍ സാംസ്‌കാരികം സൈനുദ്ധീന്‍ ഖുറൈശി , ചൊവ്വ ജനസ്വരം വി.എം കബീര്‍ ,ബുധന്‍ നാട്ടു വിശേഷം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ ,വ്യാഴം സമകാലികം മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌,വെള്ളി നിരീക്ഷണം അക്‌ബര്‍ എം.എ.
സന്ദര്‍‌ശകരുടെ ഹാജര്‍ , പോസ്റ്റുകള്‍ വായിക്കപ്പെടുന്നതിലെ സമയ ക്രമം , നിശ്ചിത പരിപാടികളിലെ നൈരന്തര്യം , അം‌ഗങ്ങളുടെ മനോഗതി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നിരീക്ഷിച്ചതിനു ശേഷമാണ്‌ പുതിയ നയ നിലപാടുകളും സമയ ക്രമവും തിട്ടപ്പെടുത്തിയിട്ടുള്ളത്. 
പ്രഭാത സായാഹ്ന പരിപാടികളുടെ സമയം അവസരോചിതമായി മാറ്റങ്ങള്‍‌ക്ക്‌ വിധേയമാകും.

ഓര്‍‌മ്മകളില്‍ നിന്നൊരേട് (ഫിബ്രുവരി മുതല്‍) എന്നൊരു പക്തി.എല്ലാ ദിവസവും പ്രഭാതത്തിലെ ഓപ്പണ്‍ ഹൗസില്‍ (കാലത്ത് ഖത്തര്‍ സമയം 10.00) ഒരാള്‍ക്ക്‌ ഒരിക്കല്‍ മാത്രം അവസരം.

ഇന്റര്‍ നാഷണല്‍ പരിപാടികള്‍ വിലയിരുത്തുകയും വായനക്കാരുടെ അഭിപ്രായങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ പരിപാടികളും സമയ ക്രമവും ഒക്കെ മാറ്റത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നത്‌.പ്രഭാത പ്രദോഷങ്ങളില്‍ മാത്രം പരിമിതപ്പെടുത്താതെ ചര്‍ച്ചയ്‌ക്കുള്ള അവസരം സൃഷ്‌ടിക്കാം എന്ന അഭിപ്രായത്തെ തുടര്‍‌ന്നാണ്‌ ഓര്‍‌മ്മയില്‍ നിന്നൊരേടിനു തുടക്കം കുറിച്ചത്.അതു ഭം‌ഗിയായി കലാശിച്ചു കൊണ്ടിരിക്കെ.വരും നാളുകളില്‍ ചില മാറ്റങ്ങള്‍‌ കൂടെ നടപ്പിലാക്കാന്‍ ഉദ്ധേശിക്കുന്നു.

പ്രഭാത പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി തുടരുന്നു.നിത്യവും കാലത്ത്‌ വിജ്ഞാന വിരുന്നു ഏറെ സ്വാഗതം ചെയ്യപ്പെടുന്നു എന്നാണ്‌ പഠനം തെളിയിക്കുന്നത്.

മാറ്റങ്ങള്‍ താഴെ കൊടുക്കുന്നു:..(മാര്‍‌ച്ചു മുതല്‍)

ഓര്‍‌മ്മയില്‍ നിന്നൊരേട്‌ ഖത്തര്‍ സമയം 01.30 ഇന്ത്യന്‍ സമയം 04.00 നായിരിക്കും ഇനി മുതല്‍ പോസ്റ്റു ചെയ്യുക.ഇതു വരെ ഉണ്ടായിരുന്ന സായാഹ്ന പരിപാടി തല്‍‌കാലം മരവിപ്പിക്കുകയാണ്‌.വായനക്കാരുടെ ചര്‍‌ച്ചകള്‍ക്ക്‌ കൂടുതല്‍ അവസരം സൃഷ്‌ടിക്കാന്‍ ഇതു ഉപകരിക്കും.ഏറെ വൈകിയതിനു ശേഷം പ്രത്യേകിച്ചെന്തെങ്കിലും പോസ്റ്റ്‌ ചെയ്യാനുണ്ടെങ്കില്‍ അഡ്‌മിന്‍ നിര്‍‌വഹിക്കും.

ഓര്‍‌മ്മയില്‍ നിന്നൊരേട്‌ കഴിയുന്നതോടെ എന്റെ വിഭാവനയിലെ ഗ്രാമം എന്ന വിഷയം ചര്‍‌ച്ചയ്‌ക്ക്‌ വിധേയമാക്കാനാണുദ്ധേശം(സമയ ക്രമത്തില്‍ മാറ്റം ഉണ്ടാകുകയില്ല.)ഒരു മഹല്ലിനെ ഒരു പ്രദേശത്തെ ഒരു ഗ്രാമത്തെ എങ്ങനെ മാതൃകാ ഭൂമികയാക്കി വളര്‍‌ത്തി വികസിപ്പിക്കാനാകും എന്ന വിശാലമായ വിഷയത്തില്‍ ഗൗരവ പുര്‍‌വ്വം തൂലിക ചലിപ്പിക്കുക.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

ഇന്റര്‍ നാഷണല്‍ വീണ്ടും സമയ ക്രമമനുസരിച്ചുള്ള ചിട്ടവട്ടങ്ങളോടു കൂടി പുതിയ അജണ്ടയുമായി നാളെ മാര്‍‌ച്ച്‌ ഒന്നു മുതല്‍ പ്രസരിക്കാനൊരുങ്ങുകയാണ്‌.താല്‍‌ക്കാലികമായി മരവിപ്പിച്ചു നിര്‍‌ത്തിയ നാളുകളില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചില വിവരങ്ങള്‍ പങ്കവെക്കുന്നു.പോസ്റ്റു ചെയ്യപ്പെടുന്ന പരിപാടികളുടെ എണ്ണക്കുറവ്‌ പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്‌.പ്രഭാത പരിപാടികളായ ഖുര്‍‌ആന്‍ പഠനവും പ്രവാചകാധ്യാപനവും ഗ്രൂപ്പിലെ സിം‌ഹ ഭാഗം അം‌ഗങ്ങളും സശ്രദ്ധം വീക്ഷിക്കുന്നുണ്ട്‌.ഹൃസ്വവും സാര സമ്പൂര്‍‌ണ്ണവും എന്നതാണ്‌ പ്രസ്‌തുത പരിപാടികളുടെ വിജയം.

ഓഡിയൊ വീഡിയൊകള്‍ ഒരു നേരിയ ശതമാനം പേര്‍‌ മാത്രമേ ഡൗണ്‍ലോഡ്‌ ചെയ്യുന്നുള്ളൂ.നീണ്ട കുറിപ്പുകളുടെ വായന തുടക്കവും ഒടുക്കവും.അഥവാ നല്ലൊരു ശതമാനം പേരും സ്‌ക്രോളിംങ് നടത്തി അവസാനിപ്പിക്കുകയാണ്‌.പ്രതികരണങ്ങള്‍ വായിക്കപ്പെടുന്നത്ര അതിനു പ്രേരകമായ രചന വായിക്കപ്പെടുന്നില്ലെന്നു സാരം.

ഏകദേശം 20 % പേര്‍ എല്ലാം സശ്രദ്ധം വീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്‌.ഇവരില്‍ അധികവും വൈഫൈ സൗകര്യം ഉള്ളവരത്രെ.

നാളെമുതല്‍ പ്രഭാത പ്രദോഷ പരിപാടികളുടെ സമയക്രമം മാറും.ഖത്തര്‍ സമയം കാലത്ത്‌ 7 നും(ഇന്ത്യന്‍ സമയം 09.30) വൈകീട്ട്‌ 7 നുമായിരിക്കും പുതിയ ക്രമം.നീണ്ട ഒഴിവു സമയം അം‌ഗങ്ങള്‍‌ക്കുള്ള അവസരമായിരിക്കും.ക്രിയാത്മകമായ എന്നാല്‍ വിവാദ കോലാഹലങ്ങള്‍‌ക്ക്‌ കാരണമാകാത്ത എന്തും കുറിക്കാം.ചര്‍‌ച്ചയും ആവാം.ഷയറിങ്ങുകള്‍ ഓഡിയൊ വീഡിയൊ ഇമേജുകള്‍ ഒന്നും അനുവദിക്കുകയില്ല.എന്നാല്‍ പങ്കുവെക്കാമെന്നു അഡ്‌മിന്‍ വിഭാഗം തീരുമാനിക്കുന്നവ അവസരോചിതം മുന്‍‌കൂട്ടി പ്രത്യേക അറിയിപ്പു നല്‍‌കി പോസ്റ്റുചെയ്യും.സായാഹ്ന പരിപാടികള്‍ തുടങ്ങിയാല്‍ തദ്‌വിഷയത്തില്‍ മാത്രമേ ചര്‍‌ച്ച പാടുള്ളൂ.സായാഹ്ന പരിപാടികള്‍ നിശ്ചയിച്ച സമയത്ത് ലേഖകര്‍ പോസ്റ്റു ചെയ്യും.(എഡിറ്റിങ് ഉണ്ടാവുകയില്ല.സെല്‍ ഫോണ്‍ അക്ഷരക്കുറ്റം അം‌ഗങ്ങള്‍ പൊറുക്കും) നീണ്ടു നില്‍ക്കുന്ന പ്രത്യേക ചര്‍‌ച്ചകള്‍ തിരുമാനിക്കപ്പെടുമ്പോള്‍ സായാഹ്ന പരിപാടികള്‍ മരവിപ്പിച്ചു നിര്‍‌ത്തും.

അക്ഷരമാല്യം,സൗന്ദര്യ ലോകം,സമകാലികം,ജനസ്വരം,നാട്ടു വിശേഷം,സമകാലികം,നിരീക്ഷണം എന്നിവയായിരിക്കും സായാഹ്ന പരിപാടികളുടെ തലക്കെട്ടുകള്‍.ഇവ യഥാക്രമം സുലൈമാന്‍ മുഹമ്മദ്‌ - തിരുനെല്ലൂര്‍ (ഒമാന്‍)റഷീദ്‌ പാവറട്ടി - വന്മേനാട്‌(ഖത്തര്‍)സൈനുദ്ധീന്‍ ഖുറൈശി - തിരുനെല്ലൂര്‍ (എമിറേറ്റ്‌സ്‌)കബീര്‍ വി.എം - തിരുനെല്ലൂര്‍ (പൂന)അബ്‌ദുല്‍ ഖാദര്‍ പുതിയവിട്ടില്‍- പുവ്വത്തൂര്‍ (ഖത്തര്‍),മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌ - തൊയക്കാവ്‌ (ഖത്തര്‍) അക്‌ബര്‍ എം.എ - പുതുമനശ്ശേരി(ഖത്തര്‍) എന്നിവര്‍ ഓരോ ദിവസവും തങ്ങളുടെ ഊഴമനുസരിച്ച് അവതരിപ്പിക്കും..
ഇന്റര്‍ നാഷണല്‍ ഉദയം പ്രസാരണ വിഭാഗം.

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Labels

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com